നഴ്സിങ് പിഎച്ച്.ഡിക്ക്  അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്‍െറ പിഎച്ച്.ഡി നഴ്സിങ് കോഴ്സിന് അപേക്ഷിക്കാം. രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ബംഗളൂരു വിലാണ് കോഴ്സ് നടത്തുന്നത്. സൈക്യാട്രിക് നഴ്സിങ് (4), സിഎച്ച്.എന്‍ നഴ്സിങ് (6), ഒ.ബി.ജി നഴ്സിങ് (3), മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ് (4), പീഡിയാട്രിക് നഴ്സിങ് (3) എന്നിങ്ങനെയാണ് സീറ്റുകള്‍. 
യോഗ്യത: എം.ഫില്‍ (നഴ്സിങ്), ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകരിച്ച നഴ്സിങ് ബിരുദാനന്തര ബിരുദവും മൂന്നുവര്‍ഷത്തെ പരിചയവും. എം.എസ്സി (നഴ്സിങ്)ന് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 
തെരഞ്ഞെടുപ്പ്: പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തില്‍. 90 മാര്‍ക്കിനാണ് പരീക്ഷ. 54 മാര്‍ക്ക് എങ്കിലും നേടിയവര്‍ക്ക് പ്രവേശം ലഭിക്കും. നഴ്സിങ്ങില്‍ എം.എഫിലുള്ളവര്‍ക്ക് അഞ്ച് മാര്‍ക്കും, ഗവേഷണം പ്രസിദ്ധീകരിച്ചവര്‍ക്ക് 5 മാര്‍ക്കും വെയിറ്റേജ് ലഭിക്കും. 
അപേക്ഷ ഫീസ്: 3000 രൂപ, ബംഗളൂരുവില്‍ മാറാന്‍ കഴിയുന്ന തരത്തില്‍ നോഡല്‍ ഓഫിസര്‍ക്ക് ഡിമാന്‍റ് ഡ്രാഫ്റ്റായി അടക്കണം. www.indiannursingcouncil.org എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചതും ഡിമാന്‍റ് ഡ്രാഫ്റ്റും സഹിതമാണ് നോഡല്‍ ഓഫിസര്‍ക്ക് അയക്കേണ്ടത്. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.